Friday, July 29, 2011

ദൈവം


കാര്‍ ഓടുന്നത് ദൈവം പെട്രോളും ഡീസലും ഉണ്ടാക്കിയത് കൊണ്ടാണ്..മനുഷ്യര്‍ കാര്‍ ഉണ്ടാക്കും എന്ന് അറിയാമായിരുന്ന ദൈവം ഫോസ്സിലുകള്‍ ഉണ്ടാക്കി..അതില്‍ നിന്നും ഇന്ധനം ഉണ്ടാക്കി..പുട്ട് ഉണ്ടാക്കാന്‍ ആവി കണ്ടു പിടിച്ചതും ദൈവം തന്നെ..എന്തിനു അധികം പറയുന്നു ആള്‍ക്കാര്‍ക്ക് തമ്മില്‍ പരിചയപ്പെടാനും വിവരം കൈമാറാനും ഫേസ്ബുക്ക് ഉണ്ടാക്കിയതും ദൈവം.

ഇനി ദൈവമുള്ളതിനു തെളിവെവിടെയെന്നു ചോദിക്കരുത്.

Wednesday, July 27, 2011

കോട്ടയത്ത്‌ ഭൂചലനം: വി.എസ്സിനെതിരെ നടപടി

തിരുവനന്തപുരം : കോട്ടയത്തും ഇടുക്കിയിലും ഭൂചലനം ഉണ്ടായതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍ സ്വയം പടിയടച്ച്‌ പിണ്ഡം വയ്ക്കണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി..കോട്ടയത്തുണ്ടായ ഭൂചലനത്തിന് പിന്നില്‍ വി.എസ്സിന്റെ മകന്‍, അരുണ്‍കുമാറിനു പങ്ക് ഉണ്ടോയെന്നു അന്വേഷിക്കുമെന്നും, ഇല്ലെങ്കില്‍ പങ്ക് ഉണ്ടാക്കാനായി പ്രത്യേക കമ്മീഷനെ നിയോഗിക്കാനും നിര്‍ദേശമായി..
                                                        
കേരളത്തിന്റെ ഭരണ സിരാകേന്ദ്രം കാലങ്ങളായി തിരുവനന്തപുരത്തായത് , ഭൂമിശാസ്ത്രപരമായ അസന്തുലിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ടെന്നു ധനമന്ത്രി കെ.എം.മാണി..പാലാ മുതല്‍ പാലാവരെയെന്ന പുതിയ ഖണ്ടകാവ്യത്തിന്റെ പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദേഹം..ഭരണചക്രം അനന്തപുരിയില്‍ നിന്നും ഉരുട്ടി പാലായില്ലെത്തിക്കാനും അല്ലാത്തപക്ഷം തിരുവനന്തപുരത്തെ പൂര്‍ണമായി പാലായിലേക്ക് പറിച്ചുനടാനും തീരുമാനമായി..

വി.എസ്സിന്റെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച്  മലപ്പുറത്ത്‌ ഉച്ചമുതല്‍ അതിശക്തമായ പച്ചമഴ പെയ്തു..കനത്ത ലഡ്ഡുമഴയില്‍ അഞ്ച് കെ.എസ്.ആര്‍.ടി.സി ബസ്സും രണ്ടു പോലീസ് ജീപ്പും ഒഴുകിപ്പോയി..വി.എസ്സിനെ കയ്യാമം വച്ച്
നടത്തിക്കാത്തതില്‍ പ്രധിഷേധിച്ച് ഐസ്ക്രീം ദേഹത്തൊഴിച്ച്, ആത്മാഹൂതിക്കു ശ്രമിച്ച പ്രമുഖ ലീഗ് നേതാവ്, കൊണ്ടോട്ടി ചുലൈമാനെ മുടികരിഞ്ഞ അവസ്ഥയില്‍  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..കരിഞ്ഞ മുടി വിദഗ്ധ ചികില്‍സയ്ക്കായി മെഡിക്കല്‍കോളേജിലേക്ക് മാറ്റി..

ഭൂചലനത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥാനമൊഴിയണമെന്നു വനവാസത്തിനുലിരിക്കുന്ന ശ്രീ.ശ്രീ.ശ്രീ.ചെന്നിത്തല സ്വാമികള്‍ അരുളി ചെയ്തു..
 

Saturday, July 23, 2011

മനോരമയെന്താ ഇങ്ങനെ??

മലയാള മനോരമയാണ് വീട്ടില്‍ വരുത്തുന്നത്..ബാക്കി പത്രമെല്ലാം ഇന്റര്‍നെറ്റില്‍ നിന്നും വായിക്കും..പൈസ കൊടുക്കുന്നത് ഞാന്‍ അല്ലാത്തതുകൊണ്ടും അതില്‍ അഭിപ്രായം പറയാന്‍ ഒരു മടി..പക്ഷെ മനോരമ വായിക്കുമ്പോള്‍ തോന്നും ഇത്രയും തറ ഹെഡ് ലൈനുകള്‍ ആരാ എഴുതുന്നതെന്ന്..ഇത് ഇന്ന് തോന്നിയ കാര്യമല്ല ,കുറെ വര്‍ഷങ്ങളായിയുള്ള ഒരു സംശയമാണ്..
പക്ഷെ ഇന്നത്തെ പേപ്പറിലെ ഹെഡ് ലൈന്‍ വളരെ തരംതാഴ്ന്നതായി തോന്നി..
ഇത് കണ്ടപ്പോ തോന്നിയ ചില സംശയങ്ങള്‍.
ഓ---ഈ പല സാഹചര്യങ്ങളില്‍ പല അര്‍ഥം വരുന്ന രീതിയില്‍ ആണ് സാധാരണ പറയുക..
ഉദാ:
പരീക്ഷ ജയിക്കുമ്പോ സന്തോഷത്തോടെ ഓ ഭാഗ്യം..പാസ്സായി
പരീക്ഷ തോല്‍ക്കുമ്പോള്‍ വിഷമത്തോടെ ഓ, മൈ__ തോറ്റു.
നല്ല നിതംബം ഉള്ള ഒരു പെണ്‍കുട്ടി അല്ലെങ്ങില്‍ ഒരു മദ്ധ്യവയസ്ക മുന്നില്‍ നടന്നു പോകുമ്പോള്‍ ഒരു സന്തോഷത്തോടെയും കുറച്ചു കൊതിയും, ആക്രാന്തംവും കലര്‍ന്ന ഓ..യെന്നാ സാധനമാണളിയാ ഇവിടെ ഓ മിക്കപ്പോഴും ഓ)))))) എന്ന നീട്ടിയുള്ള ഒരു വിളിയായിരിക്കും..
ഞാന്‍ ഒരു ഓസ്ലോക്കാരനാണെങ്കില്‍, എന്റെ നാട്ടില്‍ ഇങ്ങനെ ഒരു
സ്ഫോടനവും വെടിവയ്ക്കലും നടന്നാല്‍ പ്രയോഗം നടത്താന്‍ പറ്റുന്ന ചില സന്ദര്‍ഭങ്ങള്‍ നോക്കാം..
പേടിയോടും ,വിഷമത്തോടെടും ഇങ്ങനെ പറയാനാണ് സാധ്യത..
ഓ എന്താനുണ്ടായത് ??/ ഓ, ഇവിടെ എന്തൊക്കെയാണ് നടക്കുന്നത് /ഓ എന്തൊരു കഷ്ടമാണിത്..
പക്ഷെ ഞാന്‍ ഒരിക്കലും ഓ ! സ് ലോ യെന്നു പറയാന്‍ സാധ്യതയില്ല.

ചിലപ്പോള്‍ നോര്‍വേജിയന്‍ ഭാഷയില്‍ വിഷമവും വേദനയും കലര്‍ന്ന വിളി ഇങ്ങനെ ആയിരിക്കും..പക്ഷെ ഞാന്‍ നോര്‍വേജിയക്കാരന്‍ അല്ല..അവിടുത്തെ ഭാഷയും അറിയില്ല..ഒരു ദുരന്തത്തില്‍ അവിടുത്തെ ആള്‍ക്കാര്‍ ഇങ്ങനെ ആണോ കരയുന്നതെന്നും അറിയില്ല..പക്ഷെ ഇങ്ങു കേരളത്തില്‍ ഇങ്ങനെ കരയുന്നവര്‍ ഉണ്ടെങ്കില്‍, നാളെ ഇവിടെയിങ്ങനെ ഉണ്ടായാല്‍ മനോരമാക്കാരന്‍
കോ ! ട്ടയം മെന്നോ
മല !പ്പുറം മെന്നോ
കൊ ! ച്ചി യെന്നോ എഴുതുമോ??
ആഹ്ലാദം സന്തോഷം വിജയം തുടങ്ങിയ വികാരങ്ങള്‍ ഉണ്ടാക്കുന്ന വാര്‍ത്തകള്‍ ഇങ്ങനെ ഒക്കെ അവതരിപ്പിച്ചാലും സഹിക്കാം ( പലപ്പോഴും അതുപോലും വളരെ അരോചകമായി തോന്നാറുണ്ട്) , പക്ഷെ ഇങ്ങനത്തെ ഒരു ദുരന്തം പത്രത്തില്‍ കൊടുക്കുബോള്‍ ഒരു മിനിമം മര്യാദ കാണിക്കണം..

ഏതു ന്യൂസും കുറച്ചു മസാലയും ചേര്‍ത്തേ തരൂ എന്ന കാഴ്ചപ്പാട് കഷ്ടമാണ്..ഏറ്റവും സര്‍ക്കുലേഷന്‍ ഉള്ള പത്രമെന്നു ഓരോ മിനിട്ടില്‍ലും പറയുമ്പോളും അത് വായിക്കുന്നവര്‍ക്ക് പണ്ട് വായിച്ച മുത്തും ,ഫയറും ഓര്‍മ്മ വരുന്നതും നിങ്ങളുടെ പത്രധര്‍മത്തിന്റെ വിജയമാണോ??