Friday, July 29, 2011

ദൈവം


കാര്‍ ഓടുന്നത് ദൈവം പെട്രോളും ഡീസലും ഉണ്ടാക്കിയത് കൊണ്ടാണ്..മനുഷ്യര്‍ കാര്‍ ഉണ്ടാക്കും എന്ന് അറിയാമായിരുന്ന ദൈവം ഫോസ്സിലുകള്‍ ഉണ്ടാക്കി..അതില്‍ നിന്നും ഇന്ധനം ഉണ്ടാക്കി..പുട്ട് ഉണ്ടാക്കാന്‍ ആവി കണ്ടു പിടിച്ചതും ദൈവം തന്നെ..എന്തിനു അധികം പറയുന്നു ആള്‍ക്കാര്‍ക്ക് തമ്മില്‍ പരിചയപ്പെടാനും വിവരം കൈമാറാനും ഫേസ്ബുക്ക് ഉണ്ടാക്കിയതും ദൈവം.

ഇനി ദൈവമുള്ളതിനു തെളിവെവിടെയെന്നു ചോദിക്കരുത്.

Wednesday, July 27, 2011

കോട്ടയത്ത്‌ ഭൂചലനം: വി.എസ്സിനെതിരെ നടപടി

തിരുവനന്തപുരം : കോട്ടയത്തും ഇടുക്കിയിലും ഭൂചലനം ഉണ്ടായതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍ സ്വയം പടിയടച്ച്‌ പിണ്ഡം വയ്ക്കണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി..കോട്ടയത്തുണ്ടായ ഭൂചലനത്തിന് പിന്നില്‍ വി.എസ്സിന്റെ മകന്‍, അരുണ്‍കുമാറിനു പങ്ക് ഉണ്ടോയെന്നു അന്വേഷിക്കുമെന്നും, ഇല്ലെങ്കില്‍ പങ്ക് ഉണ്ടാക്കാനായി പ്രത്യേക കമ്മീഷനെ നിയോഗിക്കാനും നിര്‍ദേശമായി..
                                                        
കേരളത്തിന്റെ ഭരണ സിരാകേന്ദ്രം കാലങ്ങളായി തിരുവനന്തപുരത്തായത് , ഭൂമിശാസ്ത്രപരമായ അസന്തുലിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ടെന്നു ധനമന്ത്രി കെ.എം.മാണി..പാലാ മുതല്‍ പാലാവരെയെന്ന പുതിയ ഖണ്ടകാവ്യത്തിന്റെ പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദേഹം..ഭരണചക്രം അനന്തപുരിയില്‍ നിന്നും ഉരുട്ടി പാലായില്ലെത്തിക്കാനും അല്ലാത്തപക്ഷം തിരുവനന്തപുരത്തെ പൂര്‍ണമായി പാലായിലേക്ക് പറിച്ചുനടാനും തീരുമാനമായി..

വി.എസ്സിന്റെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച്  മലപ്പുറത്ത്‌ ഉച്ചമുതല്‍ അതിശക്തമായ പച്ചമഴ പെയ്തു..കനത്ത ലഡ്ഡുമഴയില്‍ അഞ്ച് കെ.എസ്.ആര്‍.ടി.സി ബസ്സും രണ്ടു പോലീസ് ജീപ്പും ഒഴുകിപ്പോയി..വി.എസ്സിനെ കയ്യാമം വച്ച്
നടത്തിക്കാത്തതില്‍ പ്രധിഷേധിച്ച് ഐസ്ക്രീം ദേഹത്തൊഴിച്ച്, ആത്മാഹൂതിക്കു ശ്രമിച്ച പ്രമുഖ ലീഗ് നേതാവ്, കൊണ്ടോട്ടി ചുലൈമാനെ മുടികരിഞ്ഞ അവസ്ഥയില്‍  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..കരിഞ്ഞ മുടി വിദഗ്ധ ചികില്‍സയ്ക്കായി മെഡിക്കല്‍കോളേജിലേക്ക് മാറ്റി..

ഭൂചലനത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥാനമൊഴിയണമെന്നു വനവാസത്തിനുലിരിക്കുന്ന ശ്രീ.ശ്രീ.ശ്രീ.ചെന്നിത്തല സ്വാമികള്‍ അരുളി ചെയ്തു..
 

Saturday, July 23, 2011

മനോരമയെന്താ ഇങ്ങനെ??

മലയാള മനോരമയാണ് വീട്ടില്‍ വരുത്തുന്നത്..ബാക്കി പത്രമെല്ലാം ഇന്റര്‍നെറ്റില്‍ നിന്നും വായിക്കും..പൈസ കൊടുക്കുന്നത് ഞാന്‍ അല്ലാത്തതുകൊണ്ടും അതില്‍ അഭിപ്രായം പറയാന്‍ ഒരു മടി..പക്ഷെ മനോരമ വായിക്കുമ്പോള്‍ തോന്നും ഇത്രയും തറ ഹെഡ് ലൈനുകള്‍ ആരാ എഴുതുന്നതെന്ന്..ഇത് ഇന്ന് തോന്നിയ കാര്യമല്ല ,കുറെ വര്‍ഷങ്ങളായിയുള്ള ഒരു സംശയമാണ്..
പക്ഷെ ഇന്നത്തെ പേപ്പറിലെ ഹെഡ് ലൈന്‍ വളരെ തരംതാഴ്ന്നതായി തോന്നി..
ഇത് കണ്ടപ്പോ തോന്നിയ ചില സംശയങ്ങള്‍.
ഓ---ഈ പല സാഹചര്യങ്ങളില്‍ പല അര്‍ഥം വരുന്ന രീതിയില്‍ ആണ് സാധാരണ പറയുക..
ഉദാ:
പരീക്ഷ ജയിക്കുമ്പോ സന്തോഷത്തോടെ ഓ ഭാഗ്യം..പാസ്സായി
പരീക്ഷ തോല്‍ക്കുമ്പോള്‍ വിഷമത്തോടെ ഓ, മൈ__ തോറ്റു.
നല്ല നിതംബം ഉള്ള ഒരു പെണ്‍കുട്ടി അല്ലെങ്ങില്‍ ഒരു മദ്ധ്യവയസ്ക മുന്നില്‍ നടന്നു പോകുമ്പോള്‍ ഒരു സന്തോഷത്തോടെയും കുറച്ചു കൊതിയും, ആക്രാന്തംവും കലര്‍ന്ന ഓ..യെന്നാ സാധനമാണളിയാ ഇവിടെ ഓ മിക്കപ്പോഴും ഓ)))))) എന്ന നീട്ടിയുള്ള ഒരു വിളിയായിരിക്കും..
ഞാന്‍ ഒരു ഓസ്ലോക്കാരനാണെങ്കില്‍, എന്റെ നാട്ടില്‍ ഇങ്ങനെ ഒരു
സ്ഫോടനവും വെടിവയ്ക്കലും നടന്നാല്‍ പ്രയോഗം നടത്താന്‍ പറ്റുന്ന ചില സന്ദര്‍ഭങ്ങള്‍ നോക്കാം..
പേടിയോടും ,വിഷമത്തോടെടും ഇങ്ങനെ പറയാനാണ് സാധ്യത..
ഓ എന്താനുണ്ടായത് ??/ ഓ, ഇവിടെ എന്തൊക്കെയാണ് നടക്കുന്നത് /ഓ എന്തൊരു കഷ്ടമാണിത്..
പക്ഷെ ഞാന്‍ ഒരിക്കലും ഓ ! സ് ലോ യെന്നു പറയാന്‍ സാധ്യതയില്ല.

ചിലപ്പോള്‍ നോര്‍വേജിയന്‍ ഭാഷയില്‍ വിഷമവും വേദനയും കലര്‍ന്ന വിളി ഇങ്ങനെ ആയിരിക്കും..പക്ഷെ ഞാന്‍ നോര്‍വേജിയക്കാരന്‍ അല്ല..അവിടുത്തെ ഭാഷയും അറിയില്ല..ഒരു ദുരന്തത്തില്‍ അവിടുത്തെ ആള്‍ക്കാര്‍ ഇങ്ങനെ ആണോ കരയുന്നതെന്നും അറിയില്ല..പക്ഷെ ഇങ്ങു കേരളത്തില്‍ ഇങ്ങനെ കരയുന്നവര്‍ ഉണ്ടെങ്കില്‍, നാളെ ഇവിടെയിങ്ങനെ ഉണ്ടായാല്‍ മനോരമാക്കാരന്‍
കോ ! ട്ടയം മെന്നോ
മല !പ്പുറം മെന്നോ
കൊ ! ച്ചി യെന്നോ എഴുതുമോ??
ആഹ്ലാദം സന്തോഷം വിജയം തുടങ്ങിയ വികാരങ്ങള്‍ ഉണ്ടാക്കുന്ന വാര്‍ത്തകള്‍ ഇങ്ങനെ ഒക്കെ അവതരിപ്പിച്ചാലും സഹിക്കാം ( പലപ്പോഴും അതുപോലും വളരെ അരോചകമായി തോന്നാറുണ്ട്) , പക്ഷെ ഇങ്ങനത്തെ ഒരു ദുരന്തം പത്രത്തില്‍ കൊടുക്കുബോള്‍ ഒരു മിനിമം മര്യാദ കാണിക്കണം..

ഏതു ന്യൂസും കുറച്ചു മസാലയും ചേര്‍ത്തേ തരൂ എന്ന കാഴ്ചപ്പാട് കഷ്ടമാണ്..ഏറ്റവും സര്‍ക്കുലേഷന്‍ ഉള്ള പത്രമെന്നു ഓരോ മിനിട്ടില്‍ലും പറയുമ്പോളും അത് വായിക്കുന്നവര്‍ക്ക് പണ്ട് വായിച്ച മുത്തും ,ഫയറും ഓര്‍മ്മ വരുന്നതും നിങ്ങളുടെ പത്രധര്‍മത്തിന്റെ വിജയമാണോ??

മേരാ ഭാരത് മഹാന്‍

                                    
പോണ്ടിച്ചേരി യൂണിവേര്‍സിറ്റിയില്‍ എന്തോ കുന്തം പഠിക്കാന്‍ വന്ന ഒരു  19 വയസ്സുകാരി അമേരിക്കന്‍ മദാമ്മയെ ഒരേ ദിവസം രണ്ടു വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വച്ച് ഭാരാതാംബയുടെ പുലികുട്ടികള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു..
ഭാരത മണ്ണില്‍ (പരിശുദ്ധ മണ്ണ് എന്ന് ഞാന്‍ ഊന്നി ഊന്നി പറയുന്നു )എത്തിയ ഒരു മദാമ്മക്കൊച്ചിനെ പീഡിപ്പിക്കാന്‍  4 ദിവസം കാലതാമസം ഉണ്ടായതു തന്നെ വല്യമാനക്കേട്..ഇതില്ലെന്റെ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു..ശരിക്കും അവള് വന്ന പ്ലയിനില്‍ വച്ച് തന്നെ കൊടുക്കണമായിരുന്നു ആദ്യത്തെ വരവേല്‍പ്പ്..


പീഡിപ്പിക്കാന്‍ ശ്രമിച്ചതല്ലേയുള്ളൂ..പീഡിപ്പിച്ചു, വാണിഭം നടത്തി ,കൊന്ന് കഷ്ണമാക്കി തിന്നാത്തത് ഭാരതമാതാവിനോടുള്ള കടുത്ത അനാദരവായി കണ്ടു പോലീസ് സ്വമേധയാ കേസെടുത്തു..

ക്യാമ്പസ്സിലെ ഗാര്‍ഡ്‌, അങ്ങ് ആസ്സാമില്‍ നിന്നുമെത്തിയ സൌഹാര്‍ റഹ്മാന്‍, ഫോണ്‍ ചാര്‍ജ്ജ് ചെയ്തു തരാമോ, ഒരു അത്യാവശ്യ കാള്‍ ഉണ്ടെന്നു  മദാമ്മക്കൊച്ചിനോട് പറയുന്നു..
മണ്ടി പെണ്ണ് സമ്മതിക്കുന്നു..
ഫോണുമായി ഹോസ്റ്റല്‍ മുറിയില്‍ പോയി ചാര്‍ജ്ജ് ചെയുന്നു. 
അണ്ണന്‍  ഫോണ്‍ വാങ്ങാന്‍ വരുന്നു..
റൂമിലേക്ക്‌ അതിക്രമിച്ചു കടക്കുന്നു..
പീഡനം നടത്താന്‍ ശ്രമിക്കുന്നു..
പെണ്‍കുട്ടി അലാറം അടിക്കുന്നു..
കട്ട്‌..പണ്ടാരം..നാളത്തെ മലയാളമനോരമയില്‍ നല്ലൊരു മസാല ന്യൂസ് കൊളമാക്കി..

ഇനിയും ഇവിടെ നിന്നാല്‍ പണി പാളുമെന്ന് മനസ്സിലാക്കിയ മണ്ടി പെണ്ണ് കംപ്ലയിന്റ്നു പോലും നില്‍ക്കാതെ എത്രയും വേഗം നാട് വിടാന്‍ തീരുമാനിക്കുന്നു.(ഭാരതഭൂവില്ലെത്തി നാലാം ദിവസമാണിതെന്നു വീണ്ടും ഊന്നി ഊന്നി പറയുന്നു) 
ടാസ്കി വിളിച്ചു കടന്നു കളയാന്‍ ശ്രമിച്ച അവളെ ടാസ്കി ഡ്രൈവറുടെ കൈകള്‍
കൈവയ്ക്കുന്നു..ഭാഗ്യം അണ്ണാച്ചി മാനം കാത്തു..
എല്ലാത്തിനുമൊടുവില്‍ പോലീസും പത്രക്കാരും പിന്നെ എന്നെപ്പോലുള്ള സാധാരണ ജനവും കാര്യങ്ങളറിയുന്നു..

റഹ്മാന്‍ സാഹിബ്--അഫ്ഘാനിലും ഇറാനിലും നടത്തിയ അധിനിവേശത്തിനെതിരെയും, ലാദന്‍ വധത്തില്‍ലുള്ള തന്റെ വ്യക്തിപരമായ പ്രതിഷേധവും രേഖപെടുത്തിയതല്ലാതെ തനിക്ക് റേപ്പ്‌ ചെയ്യാനൊന്നും ഉദേശം ഇല്ലായിരുന്നു..സത്യം.. 

ഇനി ഇന്ത്യയില്‍ വരുന്ന മദാമ്മമാരെല്ലാം പര്‍ദ്ദ ഇടാന്‍ നിയമം ഉണ്ടാക്കണമെന്നു  ഹിന്ദു മുസ്ലിം സംഘടനകള്‍ ഐക്യഘണ്ടേന പ്രസിഡന്‍നു നിവേദനം അര്‍പ്പിച്ചു..

Friday, July 22, 2011

മമ്മിയും മോനും റീ ലോടെഡ്


മലയാളത്തിലെ സ്വയം പ്രഖ്യാപിത സൂപ്പര്‍ താരങ്ങളായ ലാലിന്‍റെയും മമ്മൂട്ടിയുടെയും വീട്ടില്‍ റെയിഡ് നടത്തിയ ആദായ നികുതി വകുപ്പിനെതിരെ മമ്മി കേസിന്..

മലയാളത്തിലെ എക്കാലത്തെയും മികച്ച നടനും, ഭൂലോകത്തെ ആദ്യത്തെയും അവസാനത്തേയും വിനയപ്രസാദ്‌ അവാര്‍ഡ്‌, കഴിഞ്ഞ ഒന്‍പതു വര്‍ഷമായി തുടര്‍ച്ചയായി നേടികൊണ്ടിരിക്കുന്ന പി.റോജപ്പന്റെ വീട്ടില്‍ റെയിഡ് നടത്താത്തത്തില്‍ പ്രതിഷേധിച്ചാണ് മമ്മി പ്രതികാര ദാഹിയായി തുള്ളുന്നത്..
                            
തങ്ങളുടെ വീട്ടിലും  റെയിഡ് ഉണ്ടാവുമെന്ന പ്രതീക്ഷയില്‍  റോജപ്പനും നവവധു സുപാരിയും കൂടി രണ്ടു ദിവസമായി ആനക്കൊമ്പ്, പുലിനഖം ,ഉറുമി ,ഉരുളി ,അരകല്ല് ,മാണിക്യക്കല്ല് തുടങ്ങിയവ പള്ളിമുക്കിലെ ആക്രി കടയില്‍നിന്നും വന്‍ വില കൊടുത്തു വാങ്ങി എന്നാണ് മമ്മിയുടെ വാദം..എല്ലാം വാങ്ങി നിരത്തിയിട്ടും തങ്ങളുടെ വീട്ടില്‍ ആരും വരാത്തതില്‍ മമ്മിയുടെ മ്വാന്‍ വിഷണ്ണനായി ഇരിക്കുന്നു..ഇത് കണ്ടു മനംനൊന്ത് സുപാരി അമ്മാള്‍ വൈന്‍ അടിച്ചു പിമ്പിരിയായി വാള്‍ (ഇംഗ്ലീഷില്‍ വാള്‍ വയ്ക്കുന്ന ഏക മനുഷ്യജീവി)വച്ചെന്നു മമ്മിയുടെ കുറുപ്പില്‍ പറയുന്നു..

എന്തായാലും കിട്ടിയ ഗ്യാപ്പ് മരുമകള്‍ വേസ്റ്റ് ആക്കിയില്ല..അമേരിക്കയിലോട്ടു ഒരു ഓര്‍ഡര്‍ കൊടുത്തു..രണ്ടു അറ്റംബോംബിനു..പിടിക്കുമ്പോ നാട് മുഴുവന്‍ അറിയണമല്ലോ..

Thursday, July 21, 2011

പോലീസുകാര്‍ക്ക് ക്കൊമ്പുണ്ട്

നിങ്ങള്‍ ജനം ജനം എന്ന് പറയുന്ന പിത്തക്കാടികള്‍ക്ക് എന്തുമാകാം.. എന്നിട്ടു ചോദിക്കുന്നതോ പോലീസിനെന്താ കൊമ്പുണ്ടോ എന്നും.
ഇക്കഴിഞ്ഞ പതിനേഴിന്‌ ഗാന്ധി നഗര്‍ പോലീസ് ഒരു ഞരമ്പ്‌ രോഗിയെ അതിസാഹസികമായി  കസ്റ്റഡിയില്‍ എടുത്തു.

പെണ്ണുങ്ങളെ വഴി നടക്കാന്‍ സമ്മതിക്കാത്ത കള്ള രാജേഷ്‌..

മെഡിക്കല്‍ കോളേജിലെ ഒരു പാവം സ്ത്രീയേ ശല്യപ്പെടുത്തുന്നതിനു ആയിരുന്നു അത്..തിരിച്ചു സ്റ്റേഷനില്‍ എത്തിയ രാജേഷിന്റെ ഫോണ്‍ എസ്.ഐ. അപ്പോള്‍ തന്നെ തട്ടി പറിക്കുകയും, തെളിവ് സംരക്ഷിക്കുന്നതിനായി ഉടന്‍ തന്നെ ഫോണുമായി ക്വാട്ടേഴ്‌സിലേയ്ക്ക് പോവുകയും ചെയ്തു..തെളിവ് വായിച്ചു കടി തീര്‍ക്കാന്‍ ഇരുന്ന ബാക്കി അണ്ണന്മാര്‍ അവസാനം രാജേഷിന്‍റെ പൂമേനിയില്‍ കടിതീര്‍ത്തു.
എന്തായാലും കുറച്ചു കഴിഞ്ഞപ്പോള്‍ ക്രൈം ഡിറ്റാച്ച്‌മെന്റിലെ വനിതാ പോലീസുകാരിക്ക് രാജേഷിന്റെ ഫോണില്‍ നിന്നും അശ്ലീലം എന്ന് പറയാവുന്ന (നേരത്തെ പറഞ്ഞ ജനത്തിന്റെ ലെവലില്‍ ഇതൊക്കെ അശ്ലീലം ആണ്..പോലീസുകാരുടെ ലെവലില്‍ ഇതൊക്കെ വെറും അങ്കണവാടി പാട്ടു മാത്രം)

ഇതിനാണ് ഇപ്പോള്‍ ജനം പോലീസുകാരെ കുറ്റം പറയുന്നത്..പോലീസിനെന്താ കൊമ്പുണ്ടോ, വാലുണ്ടോ, പോലീസുകാരെന്താ അണ്ടര്‍വയര്‍വയറിനു പകരം ബെര്‍മുഡയാണോ ഇടുന്നത്  എന്നുവരെയായി ചോദ്യങ്ങള്‍..തെണ്ടി ജനം..

ക്ഷമിക്കണം..ഇപ്പോള്‍ കിട്ടിയ വാര്‍ത്ത
രാജേഷിന്റെ ഫോണ്‍ എസ്.ഐയുടെ മുഖചായയുള്ള ഒരു കാക്കക്കൊത്തികൊണ്ട് പോയതാണെന്നും, അതല്ല ആട്ടിന്‍ തോലിട്ട ഒരു ചെന്നായ കടിച്ചുകൊണ്ടുപോയതാണെന്നും ഗാന്ധി നഗറില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത‍..

പാവം പോലീസുകാര്‍ക്കെതിരെ ബ്ലോഗിയ എന്റെ തലയില്‍ ഇടിത്തീ വീഴട്ടെ..


Wednesday, July 13, 2011

മുംബയില്‍ സ്ഫോടനങ്ങള്‍


മുംബയില്‍ സ്ഫോടനങ്ങള്‍.. 3 സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്‌.
സൗത്ത്‌ മുംബയിലും രണ്ടിടത്തും , ഒരെണ്ണം സെന്‍ട്രല്‍ മുംബയിലും.


http://www.ndtv.com/article/cities/reports-of-multiple-blasts-in-mumbai-119016

http://www.madhyamam.com/news/98780/110713

http://timesofindia.indiatimes.com/city/mumbai/Police-confirm-three-blasts-in-Mumbai/articleshow/9212554.cms

Saturday, July 9, 2011

പടക്കം

18 വര്‍ഷം മുന്‍പ് ഒരു സി.ബി.എസ്.സി. സ്കൂളില്‍

പ്രിന്‍സിപ്പാള്‍--ആരാ പടക്കം പൊട്ടിച്ചതു??
9 വയസ്സുകാരന്‍--അറിയില്ല.
പ്രിന്‍സിപ്പാള്‍--എങ്കില്‍ കണ്ടുപിടിച്ചിട്ടു നീ ഇനി ക്ലാസ്സില്‍ കേറിയാല്‍ മതി..

അടുത്ത പിരീയിഡിനു തന്നെ അവന്‍ തിരിച്ചു ക്ലാസ്സില്‍ കയറി..പക്ഷെ ഇരിക്കാന്‍ പറ്റുന്നില്ല..തല പറഞ്ഞത്

നിന്റെ ഫോണില്‍ കണ്ട മെസ്സെജിനെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ നീ പറഞ്ഞു , അവന്‍ ബ്രദര്‍ ആണെന്ന്..


ഇന്ന് നിന്റെ ഫേസ്ബുക്കിലെ ഫോട്ടോ കണ്ടപ്പോള്‍ എന്റെ തല പറഞ്ഞു ഇന്‍സെസ്റ്റ്‌  ഇന്‍സെസ്റ്റെന്നു..