Thursday, July 21, 2011

പോലീസുകാര്‍ക്ക് ക്കൊമ്പുണ്ട്

നിങ്ങള്‍ ജനം ജനം എന്ന് പറയുന്ന പിത്തക്കാടികള്‍ക്ക് എന്തുമാകാം.. എന്നിട്ടു ചോദിക്കുന്നതോ പോലീസിനെന്താ കൊമ്പുണ്ടോ എന്നും.
ഇക്കഴിഞ്ഞ പതിനേഴിന്‌ ഗാന്ധി നഗര്‍ പോലീസ് ഒരു ഞരമ്പ്‌ രോഗിയെ അതിസാഹസികമായി  കസ്റ്റഡിയില്‍ എടുത്തു.

പെണ്ണുങ്ങളെ വഴി നടക്കാന്‍ സമ്മതിക്കാത്ത കള്ള രാജേഷ്‌..

മെഡിക്കല്‍ കോളേജിലെ ഒരു പാവം സ്ത്രീയേ ശല്യപ്പെടുത്തുന്നതിനു ആയിരുന്നു അത്..തിരിച്ചു സ്റ്റേഷനില്‍ എത്തിയ രാജേഷിന്റെ ഫോണ്‍ എസ്.ഐ. അപ്പോള്‍ തന്നെ തട്ടി പറിക്കുകയും, തെളിവ് സംരക്ഷിക്കുന്നതിനായി ഉടന്‍ തന്നെ ഫോണുമായി ക്വാട്ടേഴ്‌സിലേയ്ക്ക് പോവുകയും ചെയ്തു..തെളിവ് വായിച്ചു കടി തീര്‍ക്കാന്‍ ഇരുന്ന ബാക്കി അണ്ണന്മാര്‍ അവസാനം രാജേഷിന്‍റെ പൂമേനിയില്‍ കടിതീര്‍ത്തു.
എന്തായാലും കുറച്ചു കഴിഞ്ഞപ്പോള്‍ ക്രൈം ഡിറ്റാച്ച്‌മെന്റിലെ വനിതാ പോലീസുകാരിക്ക് രാജേഷിന്റെ ഫോണില്‍ നിന്നും അശ്ലീലം എന്ന് പറയാവുന്ന (നേരത്തെ പറഞ്ഞ ജനത്തിന്റെ ലെവലില്‍ ഇതൊക്കെ അശ്ലീലം ആണ്..പോലീസുകാരുടെ ലെവലില്‍ ഇതൊക്കെ വെറും അങ്കണവാടി പാട്ടു മാത്രം)

ഇതിനാണ് ഇപ്പോള്‍ ജനം പോലീസുകാരെ കുറ്റം പറയുന്നത്..പോലീസിനെന്താ കൊമ്പുണ്ടോ, വാലുണ്ടോ, പോലീസുകാരെന്താ അണ്ടര്‍വയര്‍വയറിനു പകരം ബെര്‍മുഡയാണോ ഇടുന്നത്  എന്നുവരെയായി ചോദ്യങ്ങള്‍..തെണ്ടി ജനം..

ക്ഷമിക്കണം..ഇപ്പോള്‍ കിട്ടിയ വാര്‍ത്ത
രാജേഷിന്റെ ഫോണ്‍ എസ്.ഐയുടെ മുഖചായയുള്ള ഒരു കാക്കക്കൊത്തികൊണ്ട് പോയതാണെന്നും, അതല്ല ആട്ടിന്‍ തോലിട്ട ഒരു ചെന്നായ കടിച്ചുകൊണ്ടുപോയതാണെന്നും ഗാന്ധി നഗറില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത‍..

പാവം പോലീസുകാര്‍ക്കെതിരെ ബ്ലോഗിയ എന്റെ തലയില്‍ ഇടിത്തീ വീഴട്ടെ..


5 comments:

African Mallu said...

അല്ലേലും പോലീസ് കാരെപ്പോളും ഇങ്ങിനെയാ

ലുങ്കി മലയാളി said...

@ആഫ്രിക്കന്‍ മല്ലു-- യൂ മീന്‍ കാക്കാ
ആന്‍ഡ്‌ കുറുക്കന്‍ .

അനില്‍ഫില്‍ (തോമാ) said...

സ്ഥലം ഗാന്ധിനഗര്‍ സ്റ്റേഷനാണ് അവിടെ കാക്കയും കുറുക്കനും ഒക്കെ വരും, പണ്ട് യേശുകൃസ്തു വെള്ളം വീഞ്ഞാക്കിയ അത്ഭുത പ്രവൃത്തി ഒരിക്കല്‍ റിവേഴ്സില്‍ സംഭവിച്ച പുണ്യസ്ഥലമാണത് തൊണ്ടി മുതലായി സ്റ്റേഷനില്‍ സൂക്ഷിച്ച കന്നാസുകളിലെ സ്പിരിറ്റ് വെള്ളമായി മാറിയ സ്ഥലം.

ലുങ്കി മലയാളി said...

@തോമ—അടിപൊളി കമ്മെന്റ്..ഹഹാ ആ കഥ അറിയില്ലായിരുന്നു..

comiccola / കോമിക്കോള said...

:)