Wednesday, July 27, 2011

കോട്ടയത്ത്‌ ഭൂചലനം: വി.എസ്സിനെതിരെ നടപടി

തിരുവനന്തപുരം : കോട്ടയത്തും ഇടുക്കിയിലും ഭൂചലനം ഉണ്ടായതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍ സ്വയം പടിയടച്ച്‌ പിണ്ഡം വയ്ക്കണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി..കോട്ടയത്തുണ്ടായ ഭൂചലനത്തിന് പിന്നില്‍ വി.എസ്സിന്റെ മകന്‍, അരുണ്‍കുമാറിനു പങ്ക് ഉണ്ടോയെന്നു അന്വേഷിക്കുമെന്നും, ഇല്ലെങ്കില്‍ പങ്ക് ഉണ്ടാക്കാനായി പ്രത്യേക കമ്മീഷനെ നിയോഗിക്കാനും നിര്‍ദേശമായി..
                                                        
കേരളത്തിന്റെ ഭരണ സിരാകേന്ദ്രം കാലങ്ങളായി തിരുവനന്തപുരത്തായത് , ഭൂമിശാസ്ത്രപരമായ അസന്തുലിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ടെന്നു ധനമന്ത്രി കെ.എം.മാണി..പാലാ മുതല്‍ പാലാവരെയെന്ന പുതിയ ഖണ്ടകാവ്യത്തിന്റെ പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദേഹം..ഭരണചക്രം അനന്തപുരിയില്‍ നിന്നും ഉരുട്ടി പാലായില്ലെത്തിക്കാനും അല്ലാത്തപക്ഷം തിരുവനന്തപുരത്തെ പൂര്‍ണമായി പാലായിലേക്ക് പറിച്ചുനടാനും തീരുമാനമായി..

വി.എസ്സിന്റെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച്  മലപ്പുറത്ത്‌ ഉച്ചമുതല്‍ അതിശക്തമായ പച്ചമഴ പെയ്തു..കനത്ത ലഡ്ഡുമഴയില്‍ അഞ്ച് കെ.എസ്.ആര്‍.ടി.സി ബസ്സും രണ്ടു പോലീസ് ജീപ്പും ഒഴുകിപ്പോയി..വി.എസ്സിനെ കയ്യാമം വച്ച്
നടത്തിക്കാത്തതില്‍ പ്രധിഷേധിച്ച് ഐസ്ക്രീം ദേഹത്തൊഴിച്ച്, ആത്മാഹൂതിക്കു ശ്രമിച്ച പ്രമുഖ ലീഗ് നേതാവ്, കൊണ്ടോട്ടി ചുലൈമാനെ മുടികരിഞ്ഞ അവസ്ഥയില്‍  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..കരിഞ്ഞ മുടി വിദഗ്ധ ചികില്‍സയ്ക്കായി മെഡിക്കല്‍കോളേജിലേക്ക് മാറ്റി..

ഭൂചലനത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥാനമൊഴിയണമെന്നു വനവാസത്തിനുലിരിക്കുന്ന ശ്രീ.ശ്രീ.ശ്രീ.ചെന്നിത്തല സ്വാമികള്‍ അരുളി ചെയ്തു..
 

4 comments:

[[::ധനകൃതി::]] said...

vs branthanoo pala mani arappanno congaras verupanoo

enthayalum narmamundakkanayulla narmmam valare valare bore aayippoyi

ലുങ്കി മലയാളി said...

@ധനകൃതി--അഭിപ്ര്രായത്തിനു വളരെ നന്ദി..എഴുതി ഒരു തവണ വായിച്ചപ്പോള്‍ ഇത്രയ്ക്കു ഭീകരം ആയിരിക്കുമെന്ന് തോന്നിയില്ല.അതാണ്‌ പോസ്റ്റിയത്..
വി.എസ്. ഭ്രാന്തും കോണ്‍ഗ്രസ്‌ വെറുപ്പും ഒന്നുമില്ല..എന്നും പേപ്പറില്‍ കാണുന്നത് വി.എസ് , മകന്‍ ,മകള്‍ ഇവരെ കുറ്റം പറയുന്ന വാര്‍ത്തകള്‍ മാത്രം..അത് ഒരു തറ രാഷ്ട്രീയ പകപോക്കല്‍ ആണെന്ന് വ്യക്തമാണല്ലോ..അതാണ്‌ ഭൂചലനവും അങ്ങോരുടെ തലയില്‍ ഇടാന്‍ തീരുമാനിച്ചത്..
ഇനി ഇങ്ങനത്തെ സാഹസത്തിനു മുതിരുമ്പോള്‍ കുറെ കൂടി ശ്രദ്ധിക്കാം..
തെറ്റ് കാണിച്ചു തന്നതിന് ഒരുപാട് നന്ദി..

thanuthanuppan said...

നന്നായിട്ടുണ്ട് ലുങ്കി പക്ഷെ ഇത് കൂടുതൽ ചേരുക നെരെ തിരിച്ചാണു ഇനി വരാൻ പോകുന്ന അഞ്ച് കൊല്ലം ലുങ്കി അത് കണ്ടൊ, അതാണല്ലൊ ഇത്രയും കാലം കണ്ടത് (എനിക്ക് ഈ പാറ്ട്ടികളിലൊന്നും വിശ്വാസമില്ല വീണ്ടും പറയുന്നൂ രാഷ്ട്രീയത്തിലല്ല വിശ്വാസമില്ലാത്തത് ഇന്നത്ത നിലവിലുള്ള പാറ്ട്ടികളിൽ)

ലുങ്കി മലയാളി said...

@thanuthanuppan--(എനിക്ക് ഈ പാറ്ട്ടികളിലൊന്നും വിശ്വാസമില്ല വീണ്ടും പറയുന്നൂ രാഷ്ട്രീയത്തിലല്ല വിശ്വാസമില്ലാത്തത് ഇന്നത്ത നിലവിലുള്ള പാറ്ട്ടികളിൽ)--അത് ഇഷ്ടപ്പെട്ടു..