Friday, July 29, 2011

ദൈവം


കാര്‍ ഓടുന്നത് ദൈവം പെട്രോളും ഡീസലും ഉണ്ടാക്കിയത് കൊണ്ടാണ്..മനുഷ്യര്‍ കാര്‍ ഉണ്ടാക്കും എന്ന് അറിയാമായിരുന്ന ദൈവം ഫോസ്സിലുകള്‍ ഉണ്ടാക്കി..അതില്‍ നിന്നും ഇന്ധനം ഉണ്ടാക്കി..പുട്ട് ഉണ്ടാക്കാന്‍ ആവി കണ്ടു പിടിച്ചതും ദൈവം തന്നെ..എന്തിനു അധികം പറയുന്നു ആള്‍ക്കാര്‍ക്ക് തമ്മില്‍ പരിചയപ്പെടാനും വിവരം കൈമാറാനും ഫേസ്ബുക്ക് ഉണ്ടാക്കിയതും ദൈവം.

ഇനി ദൈവമുള്ളതിനു തെളിവെവിടെയെന്നു ചോദിക്കരുത്.

14 comments:

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.......

ലുങ്കി മലയാളി said...

@ജയരാജ്‌--ത്യന്ക്യൂ..

African Mallu said...

ദൈവം മലയാളിക്ക് നാണം മറയ്ക്കാന്‍ ലുങ്കി കണ്ടു പിടിച്ച പോലെ അല്ലെ ലുന്ഗി മലയാളി

ലുങ്കി മലയാളി said...

@ആഫ്രിക്കന്‍ മല്ലു--യേസ് യേസ്..ഞാന്‍ ലുങ്കി ഉടുക്കും എന്നറിഞ്ഞു കൊണ്ട് ദൈവം കാലേക്കൂട്ടി ലുങ്ങി ഉണ്ടാക്കി.എനിക്ക് ഉടുത്തു രസിക്ക്കാന്‍..
ചില ആള്‍ക്കാരുടെ ദൈവത്തെ കുറിച്ചുള്ള ക്കഴ്ചപ്പാട് കണ്ടപ്പോള്‍ ആണ് ഇങ്ങനെ തോന്നിയത്.. നൂക്ല്യര്‍ ബോംബ്‌ പണ്ട് ഗീതയിലെ ബ്രഹ്മാസ്ത്രം ആണെന്നും ,എംബ്രിയോ ഫോര്‍മേഷന്‍ ഖുറാനില്‍ ഉണ്ടെന്നും ഫേസ്ബുക്കില്‍ കണ്ടു..അതാണ്‌ ഇങ്ങനെ എഴുതാന്‍ ഉള്ള പ്രചോദനം..

സുരേഷ് ബാബു വവ്വാക്കാവ് said...

ദൈവം യുക്തിവാദിയെ സൃഷ്ടിച്ചതെന്തിനെന്ന് മാത്രം മനസ്സിലായില്ല

വിധു ചോപ്ര said...

പാളങ്ങൾ കണ്ടു പിടിച്ചത് നന്നായി. അല്ലെങ്കിൽ ട്രെയിനുകളെല്ലാം ചുമ്മാ കിടന്നേനെ. അല്ലേ?

ലുങ്കി മലയാളി said...

@സുരേഷ്--ചില ആള്‍ക്കാര്‍ സ്വാര്‍ത്ഥ ലാഭത്തിനു ദൈവത്തെ ഉണ്ടാക്കി..ദൈവങ്ങള്‍ മാറിയും തിരിഞ്ഞും ഭൂലോകത്തെ എല്ലാ സാധനങ്ങളും(പുട്ട് ആന്‍ഡ്‌ പുട്ട്കുറ്റി മുതല്‍ ആറ്റംബോമ്പ് ആന്‍ഡ്‌ എമ്ബ്രിയോളജി വരെ) ഉണ്ടാക്കി..ചിന്തിക്കുന്ന ചില തലകള്‍ ഈ പരാക്രമം സഹിക്കാന്‍ വയ്യാതെ ഉള്ളത് പറഞ്ഞു..ഇങ്ങനെ യുക്തിവാദികള്‍ ഉണ്ടായി..

ലുങ്കി മലയാളി said...

@വിധു--ഹ്ഹി ..അതാണ്‌ ശരി..

ശങ്കരനാരായണന്‍ മലപ്പുറം said...

ലുങ്കിയെയാണേ ലുങ്കിമലയാളിയെയാണോ ദൈവം ആദ്യം ഉണ്ടാക്കിയത്?

ലുങ്കി മലയാളി said...

@ശങ്കരനാരായണന്‍--ഇത് രണ്ടും ഉണ്ടാക്കിയത് ദൈവം അല്ല..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നാണം വന്നാല്‍ ലുങ്കി ധരിക്കാം
തണുപ്പ് വന്നാല്‍ ലുങ്കി പുതക്കാം
ചൂട് വന്നാല്‍ ലുങ്കി അഴിച്ചു വീശാം
പക്ഷെ ലുങ്കി ഉടുക്കാന്‍ ഒരു മറ വേണ്ടേ?
അത് ദൈവം ഉണ്ടാക്കണം.

വിധു ചോപ്ര said...

പക്ഷെ ലുങ്കി ഉടുക്കാന്‍ ഒരു“മറ”വേണ്ടേ?
അത് ദൈവം ഉണ്ടാക്കണം.


ദൈവം “മറ”ഞ്ഞിരിക്കുനതെന്തുകൊണ്ടെന്ന് ഇപ്പം ബോദ്ധ്യായി.

jiya | ജിയാസു. said...

ആളുകൾക്ക് ഫേസ് ഉള്ളതു നന്നായി.. അല്ലെങ്കിൽ ഫേസ്ബുക്ക് എന്തിനു കൊള്ളാം...

Anonymous said...

അവന്‍ നമുക്ക് വലിച്ചു നീട്ടാന്‍ റബ്ബറും ..വലിച്ചു ചെറുതാക്കാന്‍ ബീഡിയും തന്നു :P

ben