Thursday, July 7, 2011

വിജയ്‌യുടെ ബൈക്ക് ആക്സിഡന്‍റ്

                      
            വിജയ്‌യുടെ ബൈക്ക് ആക്സിഡന്‍റ്


ചീറി പായുന്ന ബൈക്കില്‍ അവനെ മുറുകെപ്പിടിച്ച് ഞാന്‍  ഇരുന്നു..ഹമ്മോ ഈ പള്‍സര്‍ ഒരു സംഭവം തന്നെ..ഇന്നലെ സണ്‍മ്യുസിക്കില്‍  കണ്ട, വിജയ്‌ ത്രിഷയേയും കൊണ്ട് പറക്കുന്ന സീന്‍ ഓര്‍മ്മ  വരുന്നു..
അടിപൊളി പാട്ടായിരുന്നു..ഹരിയും വിജയിനെ പോലെയാണ് ഓടിക്കുന്നത്..എതിരേ വരുന്ന ബസ്സിനെയും ലോറിയും ഒക്കെ ഒരു ഫുട്ബോള്‍ കളിക്കാരന്‍റെ മെയ്യ്‌വഴക്കത്തോടെയാണ് അവന്‍ വെട്ടിച്ചു ഓടിക്കുന്നത്..













ഇന്നലെയും കൂടി ഞങ്ങള്‍ അച്ഛന്‍റെ സ്പ്ലെണ്ടറില്‍ കയറി ഒന്ന് കറങ്ങിയതാണ്..സ്പ്ലെണ്ടര്‍ അല്ലേ, ഞാന്‍ പുറകില്‍ ഇരുന്നു ഉറങ്ങിപ്പോയി. ബീച്ചിലെ തണുത്ത കാറ്റ് അടിച്ചപ്പോള്‍ ആണ് ഉണര്‍ന്നത്..ആള്‍ക്കാര് പതുക്കേ തിരിച്ചു പോകുന്നു..ഹരി സിഗററ്റ് വാങ്ങാന്‍ പോയി..


ഞാനും എന്നെ തലോടുന്ന കാറ്റും , അങ്ങകലെ സൂര്യാസ്തമയം..ഈ നിമിഷം ഇവിടെ വച്ച് സമയം നിന്ന് പോയെങ്കില്‍


ഡാണ്‍ഗ്ലിംഗ് 


പള്‍സര്‍ എത്ര സംഭവം ആയാലും ഡിവൈടറിനു മേലേക്കൂടി ഓടിക്കാമോ??പണി പാളും..
പണി പാളി....
ഹരി ഒരു സര്‍ക്കസ്സ്കാരന്‍റെ മെയ്യ്‌ വഴക്കത്തോടെ ഡിവൈടറിനു മുകളിലൂടെ അപ്പുറത്തെ സൈഡില്‍ ലാന്‍ഡ്‌ ചെയ്തു..എതിരെ വന്ന
ലേയ് ലാന്‍ഡ്‌ ലോറിക്ക്‌ വിജയ്‌യുടെ അത്ര മേയ്യവഴക്കം ഇല്ലാത്തതു കൊണ്ട്, ഹരിയുടെ 
ശരീരത്തില്ലൊരു എം.ആര്‍.എഫ്  ഡിസൈന്‍ വരച്ചു കടന്നു പോയി..

 
ഞാന്‍ പറന്നു വീണത്‌  റോഡ്‌ ക്രോസ് ചെയ്യാന്‍ നിന്ന ഒരു ടിന്റുമോന്‍റെ മുകളിലും..

 



ഒരു  ഉറുമ്പ്   വീണാല്‍ ടിന്റുമോന് വെറും മൈ__യാണ്???
ഹൂം ഇവന്‍ കുളിച്ചിട്ടു എത്ര ദിവസം ആയി??..ഉറുമ്പ് ചിന്തിച്ചു..

2 comments:

വിധു ചോപ്ര said...

എന്നിട്ട് ലുങ്കി കീറിയോ?

ലുങ്കി മലയാളി said...

@വിധു--ലുങ്കി കീറിയില്ല..പക്ഷെ കഥയിലെ ബൈക്ക്‌കാരന്‍ ഇപ്പോളും ജേവനൊഎ ഇരിക്കുന്ന ഒരു സാധനം ആണ്..അവനെ ഒന്നും മനുഷ്യനായി കാണാന്‍ പറ്റില്ല..കൊല്ലണം എന്ന് ആഗ്രഹം ഉള്ള അത്തരം സാധനങ്ങളെ ഇങ്ങനെ ബ്ലോഗിലൂടെ ലോറി കേറ്റി കൊല്ലുകയാണ്..