Wednesday, July 6, 2011

നബീസുവും ഖാദര്‍റും പിന്നെ ഞാനും

അതിരാവിലെ നാലു മണിയായി..ഇതുവരെയും ഉറക്കം വന്നില്ല..ഉറങ്ങാന്‍ കണ്ണടച്ച് കിടക്കുമ്പോ മുഖത്ത് വീണ ചോരയുടെ നിറമാണ് കാണുന്നത്..എന്‍റെ നബീസുവിന്‍റെ ചോര..ഓര്‍മവച്ച കാലം മുതല്‍ എന്‍റെ കൂട്ടുകാരി..മഴയത്ത് യാതൊരു ചമ്മലും ഇല്ലാതെ ഓടി നടന്നതും, ഒരു പാത്രത്തില്‍ നിന്ന് കഴിച്ചതും, ഒരുമിച്ചു കിടന്നുറങ്ങിയതും എല്ലാം ഇന്നലെ പോലെ ഓര്‍മ്മ വരുന്നു..ഉമ്മയെ എന്‍റെ കണ്മുന്നില്‍ ഇട്ടു വെട്ട് നുറുക്കിയപ്പോള്‍ അനങ്ങാന്‍ പോലും കഴിയാതെ കല്ലുപോലെ നിന്ന എന്നെ സ്വന്തം ജീവന്‍ പോലും മറന്നു
രക്ഷിച്ച എന്‍റെ  നബീസു... രാത്രി ഉമ്മയെ വിളിച്ചു പേടിച്ചു കരഞ്ഞയെന്നെ ഒരു കുഞ്ഞിനെ പോലെ  ചേര്‍ത്തുപിടിച്ചുറക്കിയ എന്‍റെ നബീസു..



കുറച്ചു ദിവസമായി ഇവിടെ ആകെ ബഹളം ആണ്..എന്താണ് പ്രശ്നമെന്ന് മനസ്സിലായില്ല....രണ്ടു ദിവസം മുന്നേയാണ് ഖാദറിനെ വന്നു വലിച്ചിറക്കി കൊല്ലാന്‍  നോക്കിയത് ..ഖാദര്‍ ജീവനും കൊണ്ട് ഓടിയെങ്കിലും അവര്‍ ഒരുപാടു പേരുണ്ടായിരുന്നു..അവര്‍ അവനെയും കൊന്നു..

എന്നെയും നബീസുവിനെയും മൈന്‍ഡ് ചെയ്യാത്ത ഖാദര്‍..നബീസുവിനു അവനോടു ഇഷ്ടം ഉണ്ടായിരുന്നോ??  അറിയില്ല..ചോദിച്ചപ്പോള്‍ ഒക്കെ അവള്‍ ഒഴിഞ്ഞു മാറുകയായിരുന്നു..

ഇന്നലെ അവള്‍ എന്നെ വിളിച്ചില്ലയിരുന്നുവെങ്കില്‍...
അവര്‍ വരുന്നത് കണ്ട നബീസു എന്നെ വിളിച്ചുണര്‍ത്തി, പക്ഷെ എന്നെ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വയം രക്ഷിക്കാന്‍ എന്‍റെ നബീസു മറന്നു..അവള്‍ എന്തിനാ എന്നെ രക്ഷിച്ചത്.ആ ഉറക്കത്തില്‍ തന്നെ അവര്‍ എന്നെ കൊന്നാല്‍ മതിയായിരുന്നു.എങ്കില്‍  ഒന്നും അറിയേണ്ടായിരുന്നു..

ഇനി നാളെ വീണ്ടും തുടങ്ങും ഭ്രാന്ത്..ചോരകൊതിയന്മാരുടെ ഭ്രാന്ത്..

നാളെ അവരെന്നെ കണ്ടുപിടിക്കുമോ??അവരെന്നെയുംക്കൊലുമോ ..  അവരെ കാണുമ്പോള്‍ ഓടണോ അതോ മരണത്തിന് മുന്നില്‍ നിന്ന് കൊടുക്കണോ???

എന്തായാലും വേണ്ടീല..മരണം കാത്തുള്ള ഈ കിടപ്പ് ഇനി വയ്യ,,എന്‍റെ ഉമ്മയും നബീസുവും  ഇല്ലാത്ത ലോകത്ത്‌, പെണ്ണുങ്ങളെ മൈന്‍ഡ് ചെയ്യാത്ത ഖാദര്‍ ഇല്ലാത്ത ലോകത്ത്‌ ,എനിക്ക് ജീവിക്കേണ്ട..

ഇല്ല..ഞാന്‍ നാളെ ഓടില്ല...മരണത്തിന് മുന്നില്‍ അര്‍ത്ഥമില്ലാത്ത ഒരു ഓട്ടം വേണ്ട..മരിച്ചാല്‍ ഞാന്‍ എവിടെ എത്തും??
അവിടെ ഉമ്മയും നബീസുവും കാണുമോ??അവരെന്നെ കാത്തു ഇരിക്കുവായിരിക്കുമോ??

ഖാദര്‍ എന്നെ മൈന്‍ഡ് ചെയ്യുമോ??

ആലോചിച്ചു ആലോചിച്ചു അവള്‍ ഉറങ്ങി..അടുത്ത ദിവസം..

ചോരക്കൊതി തീരാത്ത ഭ്രാന്തന്മാര്‍ വടിവാളുമായി ഇറങ്ങി..ഒരിക്കലും തീരാത്ത ചോരക്കൊതി തീര്‍ക്കാന്‍....നബീസുവിനെ സ്വപ്നം കണ്ടു കിടന്ന അവളുടെ കഴുത്തില്‍ അവര്‍ ആഞ്ഞാഞ്ഞു വെട്ടി..
അവള്‍ ആഗ്രഹിച്ച മരണം..ഉറക്കത്തില്‍ ഒന്നുംമറിയാതെയുള്ള ഉള്ള മരണം..ചേതനയറ്റ ആ ശരീരം അവര്‍ വെട്ടി തുണ്ടംതുണ്ടമാക്കി..






പാത്തുമ്മയുടെ ആട് അങ്ങനെ ബിരിയാണി ചെമ്പില്‍ലേക്ക്  യാത്രയായി..

2 comments:

അപരൻ said...

വടിവാളും, ഉറക്കത്തിലുള്ള ആഞ്ഞാഞ്ഞ് വെട്ടലും ഒന്നും ബിരിയാണിച്ചെമ്പിലേക്കുള്ള യാത്രയില്‍ സംഭവിക്കുമെന്ന് കരുതാന്‍ വയ്യ. പരിണാമഗുപ്തി നന്നായിരുന്നു.

ലുങ്കി മലയാളി said...

@എ.ജെ-- പേടിച്ചു ഉറക്കം വരാതെ ഉറങ്ങിയ ആട് എന്ന് കരുതിയാണ് അവസാനം ഒരു റൗണ്ട് ഓട്ടം ഒഴിവാക്കാം എന്ന് കരുതിയത്‌..വടിവാള്‍ പ്രയോഗം ഒരു വര്‍ഗ്ഗീയത എന്ന സിറ്റുവേഷന്‍ ഉണ്ടാക്കാന്‍ ആയിരുന്നു..
കമെന്റിനു ഒരുപാട് താങ്ക്സ്..
ഇനിവരുന്ന സ്രഷ്ടികള്‍ കുറച്ചു കൂടി നന്നായി എഴുതാം...