Tuesday, July 5, 2011

രണ്ട് സീന്‍ , oru climax

                                രണ്ട് സീന്‍,    ഒരു ക്ലൈമാക്സ്‌



സീന്‍ 1:
ആള്‍ക്കൂട്ടത്തിന് നടുവിലൂടെ ഉപദേശി സ്റ്റേജിലേക്ക് നടന്നു കയറി..എല്ലാവരും ബഹുമാനത്തോടെ എഴുനേറ്റു നിന്നു..വലത്തേ കയ്യിലെ, ചെറിയ ഒരു വിരലനക്കം..എല്ലാവരും അനുസരണ ഉള്ള കുട്ടികളെ പോലെ ഇരുന്നു..പിന്‍ ഡ്രോപ്പ് സയിലെന്‍സ് (അമ്മയുടെ ഒക്കത്തിരുന്ന് കരയുന്ന ഒരു കുഞ്ഞ് ഇവിടെ ഇല്ല,കണ്ടു മടുത്ത സീനുകള്‍ ഒഴിവാക്കാം).ഉപദേശി പരിപാടി തുടങ്ങി..
ഇന്ന് നമ്മള്‍ കാണാന്‍ പോകുന്നത് രണ്ടു തരാം ആള്‍ക്കാരെയാണ്.. ഇന്നലെയില്‍ ജീവിച്ചു മരിക്കുന്നവരും നാളെയെ ധ്യാനിച്ച് മരിക്കുന്നവരും..

ഇത് കേട്ടപ്പോള്‍ എന്‍റെ മനസ്സില്‍ വന്നത് കോളേജില്‍ എന്‍റെ കൂടെ പഠിക്കുന്ന, ഇപ്പോള്‍ ഇവിടെ എല്ലാവരുടെയും ഇടയില്‍ തീര്‍ത്തും അപരിചിതരെ പോലെ ഇരിക്കുന്ന ടാനിയയും രാഹുലും ആണ്.

രാഹുല്‍ ഇന്നലെകളില്‍ ജീവിക്കുന്ന ഒരു കൊച്ചു കമ്മ്യൂണിസ്റ്റ്‌ ആണ്..എഴുപതുകളിലെ സോവിയറ്റ്‌ യുണിയനില്‍ ജനിക്കണമെന്നു ഇപ്പോഴും ആഗ്രഹിക്കുന്ന മണ്ടന്‍ കമ്മ്യൂണിസ്റ്റ്‌..കൈരളി ചാനല്‍ കാണാന്‍ ഇഷ്ടമില്ലാത്ത പഴഞ്ചന്‍ കമ്മ്യൂണിസ്റ്റ്‌..വീട്ടിലെ മത വിശ്വാസികളെ പുച്ചിക്കുന്ന ആധുനിക കമ്മ്യൂണിസ്റ്റ്‌..


ടാനിയ ഒരു തിരുവല്ല-കൊച്ചി(സദാചാര പോലീസിന്റെ ഭാഷയില്‍ കേരളത്തെ ബാംഗ്ലൂര്‍ ആക്കുന്ന പെണ്ണ്) ലൈനില്‍  ഉള്ള കത്രിന കൈഫെന്നോ, അഞ്ജലിന ജോളിയെന്നോ വിളിക്കാം.. ടാനിയയുടെ ചിന്താഗതിയില്‍ ലേറ്റസ്റ്റ് ടച്സ്ക്രീനാണ് എല്ലാം..ബില്‍ ക്ലിന്‍റണ്‍ന്‍റെ മകള്‍, ചെല്‍സിയയുടെ പട്ടിയുടെ പേര് അറിയാം, രാഹുല്‍ ഗാന്ധിയുടെ ചിരി ഇഷ്ടമാണ്, ശശി തരൂരിനോട് മലയാളികള്‍ക്ക് അസൂയയാണ് എന്നും അതിശക്തമായി വാദിക്കുമ്പോള്‍ പാതാള കരണ്ടി എന്താണെന്നു ചോദിച്ചപ്പോള്‍ മഹാബലിയെ കൃഷ്ണന്‍ ചവുട്ടി താഴ്ത്തിയ മെക്കാനിസം അല്ലേയെന്നു ഉത്തരം പറഞ്ഞ മലയാള മങ്കി..


സീന്‍ 2:
അച്ചാറും അടപ്രഥമന്നും പോലെ ചേരാന്‍ പാടില്ലാത്തത് ചേര്‍ന്നു..യേസ്. നിങ്ങള്‍ പ്രതീക്ഷിച്ച പോലെ ലോ ലവര്‍ തമ്മില്‍ ലോവ്വാണ് ലോവ്വ്..അങ്ങനെ മൊബൈല്‍ ആവശ്യത്തിന് ഉപയോഗിക്കുന്ന രാഹുലും മൊബൈലില്‍ ഫ്രിഡ്ജ്ജും വാഷിംഗ്‌മെഷീനും വരുന്ന കാലം സ്വപ്നം കാണുന്ന ടാനിയയും തമ്മില്‍ കടുത്ത അനുരാഗം..എല്ലാവരും രാഹുലിനെ ഉപദേശിച്ചു അളിയാ ഇത് വേണ്ട..ലവള്‍ക്ക് ഇത് പോലെ ഫലഫല കാമുകന്‍സും ഉണ്ട്..


ബാക്കി നിങ്ങള്‍ ഒക്കേ ഉദേശിക്കുന്ന പോലെ തന്നെ..അവളുടെ സദാചാര ബോധം രാഹുലിന് താങ്ങാന്‍ പറ്റുന്നതിനും അപ്പുറമായിരുന്നു.. അവളുടെ ഫലഫല കാമുകന്സും
അവളെ ഫോണ്‍ വിളിക്കുമ്പോള്‍ പാവം രാഹുലന്‍ call waiting കേട്ട് കേട്ട്
ഉറങ്ങാന്‍ കഴിയാതെ വെള്ളമടി തുടങ്ങി.. അവസാനം രണ്ടുപേരും അടിച്ച്ഒടക്കി കബൂറായി പിരിഞ്ഞു..


രാഹുല്‍ അഭിനവ പരീകുട്ടിയായി ആര്‍ക്കേഡിയ ബാറിലെ വാഷ്ബേസിന്‍ കീഴില്‍ വാള്‍വച്ച് കിടന്നപ്പോള്‍, ടാനിയ(നമ്മുടെ ടാനിയ, നാട്ടുകാരുടെ സ്വന്തം ടാനിയ) ഫലഫല ബൈക്കുകളില്‍ സദാചാര പോലിസന്മാരെ ക്കോക്കിറി കാണിച്ചു ഫറന്നു നടന്നു.


ക്ലൈമാക്സ്‌ :
മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം വേറൊരു ഉപദേശി, വേറൊരു കഥാ പ്രസംഗം നടത്തി ഇറങ്ങുന്നു..

ആള്‍ക്കാര്‍ ചെയ്തുകൂട്ടിയ പാപമെല്ലാം കഥാപ്രസംഗം കേട്ടാല്‍ ഇല്ലാതാകും എന്ന മട്ടില്‍ നല്ല ജാളിയായി ഉപദേശിയെ ബഹുമാനിക്കുന്നു..


ഉപദേശി ആരെയോ തിരയുന്ന പോലെ..ബിന്ദു പണിക്കരുടെ വെളുപ്പും കനകലതയുടെ ഫിഗറും ചേര്‍ന്ന ഒരു അമ്മച്ചി ഉപദേശിയുടെ അടുത്തേക്ക് വന്നു..


അമ്മച്ചി: ഞാന്‍ കരുതി രാഹുല്‍ വരുമെന്ന്.

ഉപദേശി: ഐ ആം സോറി ടാനിയ..വിവരം അറിയുമ്പോ ഞാന്‍ നോര്‍ത്തിലായിരുന്നു.

അമ്മച്ചി: രാഹുല്‍ അവള്‍ എന്‍റെ മോനെ ചതിച്ചു..അവന്‍ നിന്നെ പോലെ ആയിരുന്നു.. പാവം വെറും പഞ്ചപാവം..

ഉപദേശി: അവളോ?? അവള്‍ നിന്നെ പോലെയായിരുന്നോ??

അമ്മച്ചി: പ്ലീസ് രാഹുല്‍..നിനക്ക് എന്നോടുള്ള വെറുപ്പ്‌ ഇതുവരെ മാറിയില്ലേ??

പെട്ടെന്ന് ക്യാമറയ്ക്കു മുന്നിലേക്ക്‌ ചാടി വീണ മുന്‍ഷി: അമ്മായി ഉടച്ചത് മണ്‍ചട്ടി, മരുമകള്‍ ഉടച്ചത് പൊന്‍ചട്ടി..

7 comments:

കുറ്റൂരി said...

ഹ..ഹ...ഹ.... ജോർ...ജോർ....

ലുങ്കി മലയാളി said...

കുറ്റൂരി--താങ്കൂ താങ്കൂ..

വിധു ചോപ്ര said...

ഗുഡ്. ആശംസകൾ.

ലുങ്കി മലയാളി said...

@വിധു ചോപ്ര--ഇപ്പോ വായിക്കാന്‍ പറ്റുന്നോ..
ഫോണ്ട് സൈസ് ഓക്കേ ആയോ??

- സോണി - said...

തരക്കേടില്ല. നര്‍മ്മത്തിന്റെ ഒരു സെന്സുണ്ട്. അല്ലറ ചില്ലറ കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍.... സാരമില്ല, അത് വഴിയെ തനിയെ വരും.

(കമന്റിലെ വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റിയാലേ ഇനി വരൂ...)

ലുങ്കി മലയാളി said...

താങ്കൂ സോണി..കമ്മന്റിയത്തിനു താങ്കൂ...
പക്ഷെ വേര്‍ഡ്‌ വേരിഫിക്കഷന്‍ എന്താണെന്നു മനസ്സിലായില്ല..
അത് മാറ്റാന്‍ എന്താ ചെയ്യേണ്ടത്..??


ലുങ്കി മലയാളി

ലുങ്കി മലയാളി said...

@സോണി--കണ്ടു പിടിച്ചു..
അത് ഞാന്‍ മാറ്റി..
ഇനി എത്ര വേണേലും കമ്മന്റിക്കോ...