Friday, July 8, 2011

ഇങ്ങനെ വേണം ദോശ ഉണ്ടാക്കാന്‍--സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍

ഈ സിനിമയേ കുറിച്ച് ഇങ്ങനെ പറയാം..ദോശ ഉണ്ടാക്കുന്ന പോലെ സിമ്പിള്‍.
കഥയില്‍ പറയത്തക്ക പുതുമയൊന്നുമില്ലെങ്കിലും ഉപ്പും കുരുമുളകുമെല്ലാം ആവശ്യത്തിനു മാത്രം ചേര്‍ത്ത് നല്ലൊരു തട്ട് ദോശ ആഷിക് അബു തന്നിട്ടുണ്ട്..
ഡാഡികൂള്‍ കണ്ടപ്പോള്‍ തോണിയ ചവര്‍പ്പും പുളിപ്പും സാള്‍ട്ട് ആന്‍ഡ്‌ പെപ്പെറില്‍ ഇല്ല..


ലാല്‍ സൂപ്പര്‍..ശ്വേത, ലാലിനൊപ്പം തന്നെ പരമാവധി നില്‍ക്കുന്നുണ്ട്..
വഴിതെറ്റി വന്ന ഒരു ഫോണ്‍കാളും അതില്‍ അതില്‍ നിന്നുള്ള പരിച്ചയപെടലും, മധ്യ വയസ്സിലെ പ്രണയവും എല്ലാം ചേര്‍ന്നുള്ള നല്ലൊരു സിനിമ...ലാലിന്‍റെ പെണ്ണ് കാണല്‍, ആസിഫിന്റെ പൂവാല രംഗന്‍ങ്ങളും ശരിക്കും രസിപ്പിച്ചു..

ബാബുരാജിന്റെ കുക്ക് കലക്കി..ശരിക്കും പടത്തിലെ സര്‍പ്രയിസും ബാബു തന്നെ..
ഇങ്ങേരാണോ എല്ലാ പടത്തിലും അടികൊള്ളാന്‍ വേണ്ടി ഡയലോഗ് അടിക്കുന്നത്??
അവസാനം നായകന്‍റെ അടികൊണ്ടു വീഴുന്നത്..സ്ഥിരവില്ലന്‍റെ കോമഡി കലക്കി...തിയേറ്ററില്‍ ഏറ്റവും കയ്യടി വാങ്ങിയതും ഈ കുക്ക് തന്നെ..പഴയ ബലാത്സംഗ വീരന്മാര്‍ ജനാര്‍ദനനും, കൊച്ചിന്‍ ഹനീഫയും പിന്നീടു നമ്മളെ ഒരുപാട് ചിരിപ്പിച്ചതു പോലെ ബാബുരാജിനും ഇടയ്കോക്കെ കഴിയട്ടെ..  
ഗാനങ്ങള്‍ളും മോശമല്ലയെന്നു പറയാം..വ്യക്തിപരമായി ഇഷ്ടപെട്ടില്ല, പക്ഷെ കൂടെ ഉണ്ടായിരുന്ന പലര്‍ക്കും ഇഷ്ടമായി..പ്രേമിക്കുമ്പോള്‍യെന്ന ഗാനമാണ് മിക്കവര്‍ക്കും ഇഷ്ടമായത്..അവിയലിന്റെ പാട്ട് ആനക്കള്ളന്‍ വ്യത്യസ്തമായ ഒന്നായി തോന്നി.

എന്നാലും പടം കുറച്ചു തിയേറ്ററില്‍ മാത്രമേ ഇറങ്ങിയുള്ളൂ എന്നത് വളരെ കഷ്ടമാണ്..ചില കൂട്ടുകാര്‍ അവസാനം ത്രീകിംഗ്സിന് തല വച്ചു എന്ന് പറഞ്ഞു..


 

1 comment:

Anonymous said...

http://pcprompt.blogspot.com/