Saturday, July 23, 2011

മനോരമയെന്താ ഇങ്ങനെ??

മലയാള മനോരമയാണ് വീട്ടില്‍ വരുത്തുന്നത്..ബാക്കി പത്രമെല്ലാം ഇന്റര്‍നെറ്റില്‍ നിന്നും വായിക്കും..പൈസ കൊടുക്കുന്നത് ഞാന്‍ അല്ലാത്തതുകൊണ്ടും അതില്‍ അഭിപ്രായം പറയാന്‍ ഒരു മടി..പക്ഷെ മനോരമ വായിക്കുമ്പോള്‍ തോന്നും ഇത്രയും തറ ഹെഡ് ലൈനുകള്‍ ആരാ എഴുതുന്നതെന്ന്..ഇത് ഇന്ന് തോന്നിയ കാര്യമല്ല ,കുറെ വര്‍ഷങ്ങളായിയുള്ള ഒരു സംശയമാണ്..
പക്ഷെ ഇന്നത്തെ പേപ്പറിലെ ഹെഡ് ലൈന്‍ വളരെ തരംതാഴ്ന്നതായി തോന്നി..
ഇത് കണ്ടപ്പോ തോന്നിയ ചില സംശയങ്ങള്‍.
ഓ---ഈ പല സാഹചര്യങ്ങളില്‍ പല അര്‍ഥം വരുന്ന രീതിയില്‍ ആണ് സാധാരണ പറയുക..
ഉദാ:
പരീക്ഷ ജയിക്കുമ്പോ സന്തോഷത്തോടെ ഓ ഭാഗ്യം..പാസ്സായി
പരീക്ഷ തോല്‍ക്കുമ്പോള്‍ വിഷമത്തോടെ ഓ, മൈ__ തോറ്റു.
നല്ല നിതംബം ഉള്ള ഒരു പെണ്‍കുട്ടി അല്ലെങ്ങില്‍ ഒരു മദ്ധ്യവയസ്ക മുന്നില്‍ നടന്നു പോകുമ്പോള്‍ ഒരു സന്തോഷത്തോടെയും കുറച്ചു കൊതിയും, ആക്രാന്തംവും കലര്‍ന്ന ഓ..യെന്നാ സാധനമാണളിയാ ഇവിടെ ഓ മിക്കപ്പോഴും ഓ)))))) എന്ന നീട്ടിയുള്ള ഒരു വിളിയായിരിക്കും..
ഞാന്‍ ഒരു ഓസ്ലോക്കാരനാണെങ്കില്‍, എന്റെ നാട്ടില്‍ ഇങ്ങനെ ഒരു
സ്ഫോടനവും വെടിവയ്ക്കലും നടന്നാല്‍ പ്രയോഗം നടത്താന്‍ പറ്റുന്ന ചില സന്ദര്‍ഭങ്ങള്‍ നോക്കാം..
പേടിയോടും ,വിഷമത്തോടെടും ഇങ്ങനെ പറയാനാണ് സാധ്യത..
ഓ എന്താനുണ്ടായത് ??/ ഓ, ഇവിടെ എന്തൊക്കെയാണ് നടക്കുന്നത് /ഓ എന്തൊരു കഷ്ടമാണിത്..
പക്ഷെ ഞാന്‍ ഒരിക്കലും ഓ ! സ് ലോ യെന്നു പറയാന്‍ സാധ്യതയില്ല.

ചിലപ്പോള്‍ നോര്‍വേജിയന്‍ ഭാഷയില്‍ വിഷമവും വേദനയും കലര്‍ന്ന വിളി ഇങ്ങനെ ആയിരിക്കും..പക്ഷെ ഞാന്‍ നോര്‍വേജിയക്കാരന്‍ അല്ല..അവിടുത്തെ ഭാഷയും അറിയില്ല..ഒരു ദുരന്തത്തില്‍ അവിടുത്തെ ആള്‍ക്കാര്‍ ഇങ്ങനെ ആണോ കരയുന്നതെന്നും അറിയില്ല..പക്ഷെ ഇങ്ങു കേരളത്തില്‍ ഇങ്ങനെ കരയുന്നവര്‍ ഉണ്ടെങ്കില്‍, നാളെ ഇവിടെയിങ്ങനെ ഉണ്ടായാല്‍ മനോരമാക്കാരന്‍
കോ ! ട്ടയം മെന്നോ
മല !പ്പുറം മെന്നോ
കൊ ! ച്ചി യെന്നോ എഴുതുമോ??
ആഹ്ലാദം സന്തോഷം വിജയം തുടങ്ങിയ വികാരങ്ങള്‍ ഉണ്ടാക്കുന്ന വാര്‍ത്തകള്‍ ഇങ്ങനെ ഒക്കെ അവതരിപ്പിച്ചാലും സഹിക്കാം ( പലപ്പോഴും അതുപോലും വളരെ അരോചകമായി തോന്നാറുണ്ട്) , പക്ഷെ ഇങ്ങനത്തെ ഒരു ദുരന്തം പത്രത്തില്‍ കൊടുക്കുബോള്‍ ഒരു മിനിമം മര്യാദ കാണിക്കണം..

ഏതു ന്യൂസും കുറച്ചു മസാലയും ചേര്‍ത്തേ തരൂ എന്ന കാഴ്ചപ്പാട് കഷ്ടമാണ്..ഏറ്റവും സര്‍ക്കുലേഷന്‍ ഉള്ള പത്രമെന്നു ഓരോ മിനിട്ടില്‍ലും പറയുമ്പോളും അത് വായിക്കുന്നവര്‍ക്ക് പണ്ട് വായിച്ച മുത്തും ,ഫയറും ഓര്‍മ്മ വരുന്നതും നിങ്ങളുടെ പത്രധര്‍മത്തിന്റെ വിജയമാണോ??

9 comments:

തൃശൂര്‍കാരന്‍ ..... said...

ഇതിനൊക്കെ എന്ത് പറയാന്‍ ! വായില്‍ തോന്നിയത് മനോരമക്ക് വാര്‍ത്ത!

deepdowne said...

മനോരമ ടിവി ചാനല്‍ തുടങ്ങിയപ്പോ പിന്നെ പറയുകയും വേണ്ട. അത് കണ്ടിട്ട് അതിനോട് മത്സരിക്കാന്‍ മറ്റു ചാനലുകളും ആ നിലയിലേക്ക് താണു!

ലുങ്കി മലയാളി said...

ഇന്നത്തെ മാതൃഭൂമിയും കേരളകൌമുദിയും നോക്കി..അവരും മനോരമക്ക് പടിക്കുവാണെന്ന് തോനുന്നു..
പക്ഷെ എത്ര ശ്രമിച്ചിട്ടും മനോരമയുടെ അത്ര എത്തുന്നില്ല..

വിധു ചോപ്ര said...

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന പുസ്തകമെഴുതിയ എഴുത്തുകാരുടെ മറ്റൊരു പുസ്തകമാണ്,“ഓ!ജറുസലേം” എന്നത്. ഈ പുസ്തകപ്പേരിന്റെ ചുവട് പിടിച്ചാണ്, മനോരമ, ഓസ്ലോയുടെ പേരിലും കഷ്ടം എന്ന അർത്ഥത്തിൽ ഓ!സ്ലോ എന്ന് പറഞ്ഞത്. ഇതിൽ തെറ്റൊന്നുമില്ല എന്നാണ് എന്റെ പക്ഷം. ആദ്യത്തേ കാര്യം നേരത്തെ താങ്കൾക്ക് അറിയുമായിരുന്നെങ്കിൽ താങ്കളൊരു പക്ഷേ ഈ പോസ്റ്റ് ഇടുമായിരുന്നില്ലെന്നും എനിക്കു തോന്നുന്നു. ഇപ്പോൾ എന്തു പറയുന്നു? മനോരമ തെറ്റോ ശരിയോ? ഞാൻ ഒരു മനോരമായിസ്റ്റാണെന്നു പറയല്ലേ..........! സ്നേഹപൂർവ്വം വിധു.

ലുങ്കി മലയാളി said...

@വിധു--വളരെ നന്ദി..എനിക്ക് ഇങ്ങനെ ഒരു കാര്യം അറിയില്ലായിരുന്നു..
അറിയാമയിരുന്നെങ്ങില്‍ ഇങ്ങനെ എഴുതില്ലായിരുന്നു..പക്ഷെ മനോരമയുടെ മിക്ക തലക്കെട്ടുകളും വളരെ അരോചകമായി തോന്നാറുണ്ട്..ചിലപ്പോള്‍ അത് വിധു പറഞ്ഞ പോലെ എന്റെ ജനറല്‍ നോലട്ജ് കുഴപ്പം ആയിരിക്കും..
എന്തായാലും തെറ്റ് കാണിച്ചു തന്നതില്‍ വളരെ സന്തോഷം..

African Mallu said...
This comment has been removed by the author.
African Mallu said...

ആദ്യമേ ഈ പോസ്റ്റു വായിച്ചെങ്കിലും ആവേശത്തില്‍ കയറി കംമെന്ടാഞ്ഞത് നന്നായി എന്ന് വിധുവിന്റെ കമന്‍റു കണ്ടപ്പോ തോന്നി . രക്ഷപെട്ടു .പക്ഷെ മനോരമയുടെ തലക്കെട്ടുകള്‍ അരോചകം തന്നെ

ലുങ്കി മലയാളി said...

@ആഫിക്കന്‍ മല്ലു--സത്യം..വിധുവിന്റെ കമ്മന്റ് കണ്ടപ്പോ എന്റെ വിവരമില്ലായ്മയില്‍ എനിക്കു പോലും കഷ്ടം തോന്നി..

ലുങ്കി മലയാളി said...

@നിയ മോള്‍--നിയാമോള്‍ടെ അനുഭവം പകുതി വായിച്ചു,,പഴയ പോലെ തുണ്ട് പുസ്തകം വായിക്കാന്‍ ഇപ്പോള്‍ ഒരു രസവും ഇല്ല..
നേരെ വീഡിയോ സ്ട്രീമിംഗ് സൈറ്റില്‍ പോയി പച്ചക്ക് കാണാമല്ലോ..