Tuesday, July 5, 2011

അരിയും തിന്നു ആശാരിച്ചിയേയും കടിച്ചിട്ട് പിന്നേയും നായക്ക് മുറുമുറുപ്പ്

ഒരു വ്യക്തിയുടെ പൊട്ടത്തരം എന്നതിനെക്കാള്‍ കഷ്ടം ഈ വ്യക്തി ഇന്ത്യാ രാജ്യത്തിന്റെ(മഹാരാജ്യം എന്ന് പ്രത്യേകം പറയേണ്ടല്ലോ) കേന്ദ്ര ആരോഗ്യ മന്ത്രി ആണെന്നതാണ്..പുരുഷസ്വവര്‍ഗരതി ഒരു രോഗമാണെന്നും അതിനു ചികില്‍സയാണ് വേണ്ടതെന്നും പറഞ്ഞത് തന്നെ കുറച്ച് ഓവര്‍ ആണ്...അപ്പോ പിന്നെ ഇത് അങ്ങ് വിദേശങ്ങളില്‍ ഉണ്ടായതാണെന്നും, പാവനമായ ഭാരത ഭൂവിലേക്ക് വിദേശത്ത് നിന്നും മതിലുചാടി വന്ന ഒരു സാധനമാനെന്നും കൂടി കണ്ടു പിടിച്ചതു വല്ലാണ്ട് കടന്നുപോയി..ഇത്രയുമാവമെങ്കില്‍ ചികില്‍സയ്ക്കുള്ള മരുന്നും കൂടി അങ്ങ് കണ്ടു പിടിച്ചുകൂടായിരുന്നോ??

ഒരു മന്ത്രിക്കു വേണ്ട മിനിമം യോഗ്യത (വിവരം) തനിക്കില്ലയെന്നും വളരെ നിസ്സാരമായി തെളിയിച്ച ഗുലംസഹിബിനു അഭിവാദനങ്ങള്‍..പന്നിക്കൂട്ടത്തില്‍ മറ്റൊരു പന്നി കൂടി.

ഇനി ഈ രോഗത്തിനും ഉണ്ട് ചില പ്രതേകതകള്‍..സാധാരണ എല്ലാത്തിനും മുണ്ടും തെറുത്തു കെട്ടി ചാടി ഇറങ്ങുന്ന പുരുഷകേസരികള്‍ പക്ഷെ പുരുഷലൈംഗികതൊഴിലാളി ആയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടൂല..ചില പുഴമീനുകളെ പോലെയങ്ങ് വഴുതി പോകും..അബലയും പീഡിപ്പിക്കപെടേണ്ടവളും ആയ സ്ത്രീ സ്വവര്‍ഗഭോഗികള്‍
ജില്‍ജിലെന്നു ചാടി നടക്കുമെന്നും അത് കൊണ്ട് വേഗം കണ്ടുപിടിക്കാന്‍ പറ്റുമെന്നും പറഞ്ഞു കളഞ്ഞു മാന്യദേഹം..
എന്‍.എ.സി.ഓ. (നാഷണല്‍ എയിഡ്സ് കണ്ട്രോള്‍ ഓര്‍ഗനൈസേഷന്‍),ഗുലാബ് സഹിബിന്റെയടുത്തു റിപ്പോര്‍ട്ട്‌ അയക്കേണ്ട അതേ എന്‍.എ.സി.ഓ. തന്നെ ഇതിനെതിരേ വന്നതുഭാഗ്യം..

എന്‍റെ മുറുമുറുപ്പ് തുടരുന്നു......

6 comments:

AFRICAN MALLU said...

ഒരു മന്ത്രിക്കു വേണ്ട മിനിമം യോഗ്യത (വിവരം) തനിക്കില്ലയെന്നും വളരെ നിസ്സാരമായി തെളിയിച്ച ഗുലംസഹിബിനു അഭിവാദനങ്ങള്‍....കൊള്ളാം.... പിന്നെ വേര്‍ഡ്‌ വെരിഫിക്കേഷന്‍ എടുത്തു മാറ്റൂ

വിധു ചോപ്ര said...

ഇതെങ്ങനെ വായിക്കും? അക്ഷരം വളരെ ചെറുതാ.

ലുങ്കി മലയാളി said...

@ ആഫ്രിക്കന്‍ മല്ലു--എന്താ വേര്‍ഡ്‌ വെരിഫിക്കേഷന്‍..എനിക്ക് അറിയില്ല.ഇന്നലെ തുടങ്ങിയതെ ഉള്ളൂ ഈ പരിപാടി..ഞാന്‍ ഗൂഗിള്‍ transiletarion ആണ് യൂസ് ചെയുന്നെ..അത് തന്നെ വല്യ കഷ്ടപ്പടാണ്..വിന്‍ഡോസിന്റെ വേര്‍ഡ്‌ ഇല ആണ് ആദ്യം എഴുതുന്നെ..എന്നിട്ട് അത് ഇങ്ങോട്ട് പേസ്റ്റ് ചെയ്യും..
നിങ്ങളൊക്കെ എങ്ങനെയാണു ചെയുന്നെ എന്ന് പറയാമോ..എളുപ്പവും നല്ലതും ഏതാണെന്ന് പറഞ്ഞു താ..ഞാനും ആ വഴിയില്‍ പരീക്ഷിക്കാം..

ലുങ്കി മലയാളി said...

@ വിധു ചോപ്ര--അക്ഷരങ്ങള്‍ ചെറുതാണോ??
ഞാന്‍ നോക്കുമ്പോ എല്ലാം വല്യതായി ആണ് കാണുന്നത്..എന്താ പ്രോബ്ലെമെന്നു എനിക്കറിയില്ല..ഞന്‍ ഇന്നലെ ബ്ലോഗന്‍ തുടങ്ങിയതെ ഉള്ളൂ..എന്താ ചെയ്യന്ടെയെന്നു പറഞ്ഞു തരാമോ..
ഇതു ഫോണ്ട് ഉസ് ചെയ്യണം , എത്ര സൈസ് ഉസ് ചെയ്യണം എന്ന് പറ..എനിക്ക് ഇതില്‍ വല്യ വിവരം ഒന്നും ഇല്ല.
എന്തായാലും എന്റെ ബ്ലോഗില്‍ കമന്റിയതിനു ഒരുപാടു നന്ദി..
രണ്ടുപേരും എന്റെ മിസ്ടകെസ്‌ പറഞ്ഞു തരണം..
എന്ന്
ലുങ്കിമലയാളി

ലുങ്കി മലയാളി said...

യേത് ഫോണ്ട് യൂസ് ചെയ്യണം??
ഫോണ്ട് സൈസ് എത്ര വെക്കണം??

ലുങ്കി മലയാളി said...

ഇപ്പോള്‍ ശരിയായോ..ഞാന്‍ വേര്‍ഡില്‍ ഇട്ടു ഫോണ്ട് സൈസ് കൂട്ടി..